IndiaKeralaLatest

എയര്‍ പ്യൂരിഫയര്‍ മാസ്കു് എന്ന വ്യത്യസ്ത ആശയവുമായി എല്‍ ജി രംഗത്ത്

“Manju”

സിന്ധുമോള്‍ ആര്‍
കൊറോണ വന്നതോടെ മാസ്കുകളും സാനിറ്റൈസറുകളുമാണ് നമുക്ക് ഏറ്റവും കൂടുതല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവ. അവ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. വിവിധ തരം മാസ്കുകളുമായി പലരും രംഗത്തെത്തുമ്പോള്‍ എയര്‍ പ്യൂരിഫയര്‍ മാസ്ക് എന്ന വ്യത്യസ്തമായ ആശയവുമായി വന്നിരിക്കുകയാണ് എല്‍ജി. പ്യൂരികെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയര്‍ എന്നാണ് ഇതിന്റെ പേര്.
വിപണിയിലെ മറ്റ് എയര്‍ പ്യൂരിഫയറുകളെ പഠനവിധേയമാക്കിയാണ് എല്‍ജി ഇത്തരമൊരു ഉല്പന്നത്തിലേക്ക് എത്തിയത് .വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന എല്‍ജിയുടെ എയര്‍ പ്യൂരിഫയര്‍ ഉല്പന്നങ്ങളില്‍ ഉള്ള ഫില്‍റ്ററുകള്‍ക്ക് സമാനമായ രീതിയില്‍ മാറ്റിവയ്ക്കാവുന്ന ഒരു ജോഡി ഫില്‍റ്റര്‍ ആണ് എല്‍ജിയുടെ പ്യൂരികെയര്‍ മാസ്കില്‍ കാണാന്‍ സാധിക്കുക. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫാനുകളും ഇതില്‍ കാണാന്‍ സാധിക്കും. ഒരാള്‍ ശ്വാസമെടുക്കുന്നതും പുറത്തുവിടുന്നതും മനസിലാക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ മാസ്‌കിലുണ്ട്. ഇതിന്റെ പ്രവര്‍ത്തനഫലമായാണ് ഫാനിന്റെ വേഗത മാറുന്നത്. ഈ സെന്‍സറുകളുടെ പേറ്റന്റ് കമ്പനി നേടിക്കഴിഞ്ഞു. ശുചീകരിച്ച വായു ശ്വസിക്കാന്‍ ഇതിലെ ഫാനുകള്‍ സഹായിക്കും.
മുഖവുമായി അടുത്ത് ഇരിക്കുന്നതിനാല്‍ കവിള്‍, മൂക്ക് എന്നീ ഭാഗങ്ങളിലൂടെ വായു മാസ്കിന്റെ ഉള്ളിലേക്കോ പുറത്തേക്കോ പോകുകയുമില്ല. ഫില്‍റ്ററുകള്‍ എപ്പോള്‍ മാറ്റണം എന്ന സംശയവും വേണ്ട. എല്‍ജി തിന്‍ക്യു എന്ന മൊബൈല്‍ ആപ്പിലൂടെ എപ്പോള്‍ ഫില്‍റ്റര്‍ മാറ്റണം എന്ന സന്ദേശം ഉടമയ്ക്ക് ലഭിക്കും. ആപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ ലഭ്യമാണ്. മാസ്കിലെ എല്ലാ ഭാഗവും ഊരിമാറ്റാനും റീസൈക്കിള്‍ ചെയ്യാനാവുന്നതുമാണ്.820 mAh ബാറ്ററിയുള്ള ഈ മാസ്‌ക് ലോ പവര്‍ മോഡില്‍ 8 മണിക്കൂറും ഹൈ പവര്‍ മോഡില്‍ 2 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. മാസ്കിലെ UV-LED ലൈറ്റുകള്‍ക്ക് ദോഷകരമായ അണുക്കളെ നശിപ്പിക്കാന്‍ സാധിക്കും.

Related Articles

Back to top button