KeralaKozhikodeLatest

നാദാപുരത്ത് ലീഗ്, കോൺഗ്രസ്, എൽ.ജെ.ഡി ഓഫീസുകള്‍ അക്രമിച്ച സംഭവം: 3 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിൽ

“Manju”

വി.എം.സുരേഷ് കുമാർ

വടകര : തൂണേരിയിലും ഇരിങ്ങണ്ണൂരിലും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമക്കേസില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വെള്ളൂര്‍ കോടഞ്ചേരി സ്വദേശികളായ പൈക്കിലോട്ട് ഷാജി (32), സി.ടി.കെ.വിശ്വജിത്ത് (30), മുടവന്തേരിയിലെ മൂലന്തേരി എം.സുഭാഷ് (39) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തിനെത്തിയ സ്‌കോര്‍പ്പിയോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടാം തിയ്യതി പുലര്‍ച്ചെയാണ് നാദാപുരം-തലശ്ശേരി റോഡില്‍ തൂണേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെയും. ഇരിങ്ങണ്ണൂരില്‍ ലീഗ്, ലോക് താന്ത്രിക്ക് ജനതാദള്‍ ഓഫീസിന് നേരെയും അക്രമം ഉണ്ടായത്. സിസിടിവിയില്‍ പതിഞ്ഞ കാറിന്റെ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞത്.

 

Related Articles

Back to top button