IndiaKeralaLatest

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസ് മനുഷ്യത്വം വെളിപ്പെടുത്തി’ – പ്രധാനമന്ത്രി.

“Manju”

ഷൈലേഷ്കുമാർ.കൻമനം

ഹൈദരാബാദ്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പോലീസ് നടത്തിയ അതുല്യമായ പ്രവർത്തനങ്ങൾ അവരുടെ മനുഷ്യത്തെ വെളിപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി. ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ പോലീസ് അക്കാഡമിയിൽ ഐ പി എസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി പോലീസുദ്യോഗസ്ഥർക്ക് അഭിനന്ദനമർപ്പിച്ചത്. ജോലിയോടും യൂണിഫോമിനോടുമുള്ള ആദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും, സാധാരണക്കാരിന്റെ കണ്ണീരൊപ്പാൻ പൊലീസിന് കഴിയണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു. ‘പ്രതികൂലമായ നിരവധി സാഹചര്യങ്ങളെ നേരിടേണ്ടി വരുന്ന ജോലിയാണ് പോലീസിന്റേത്. അതിനാൽ ശാരീരികമായും, മാനസികമായും ഒട്ടേ റെ സമ്മർദങ്ങൾ അനുഭവിക്കേണ്ടതായും വരുന്നു. ഇതു മുന്നിൽക്കണ്ട് എല്ലാ തയാറെടുപ്പുകളോടും കൂടി നിങ്ങൾ സജ്ജരായിരിക്കുക. സാധിക്കുന്ന സമയങ്ങളിൽ നിങ്ങളുടെ പ്രിയപ്പെട്ടവരോടും, അദ്ധ്യാപകരോടും സമീപസ്ഥരോടുമെല്ലാം സംസാരിക്കുകയും, അവരിൽ നിന്ന് വിലയേറിയ ഉപദേശങ്ങളും, നിർദ്ദേശങ്ങളും സീകരിക്കുകയും വേണം. ഇത് നിങ്ങൾക്ക് മാനസികമായും, ശാരീരികമായും അനായാസത ഉണ്ടാക്കും’ -പ്രധാനമന്ത്രി കൂട്ടി ചേർത്തു.
28 വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ, 131 ഐ പി എസ് ഉദ്യോഗസ്ഥരാണ് അക്കാഡമിയിൽ നിന്ന് 24 ആഴ്ചകൾ നീണ്ടുന്ന അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയത്. കൊറോണ വ്യാപനത്തെ തുടർന്ന് ഐപി എസ് ഉദ്യോഗസ്ഥരുമായി തനിക്ക് സംവേദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, ഈ കൂടിക്കാഴ്ച സന്തോഷം നൽകുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button