IndiaInternationalLatest

ഇന്ത്യ ആപ്പുകള്‍ നിരോധിച്ചപ്പോള്‍ ചൈനയ്ക്കുണ്ടായത് 1 .5 ലക്ഷം കോടി രൂപയുടെ നഷ്ടം

“Manju”

സിന്ധുമോള്‍ ആര്‍
ഡല്‍ഹി : ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന പബ്ജി ഉള്‍പ്പടെയുള്ള 224 ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചതോടെ ചൈനീസ് കമ്പനികള്‍ക്ക് വന്നത് വന്‍ നഷ്ടം. ഇന്ത്യന്‍ തിരിച്ചടിയില്‍ ചൈനയ്ക്ക് നഷ്ടമാകുന്നത് 1.5 ലക്ഷം കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്‌. അമേരിക്കന്‍ കമ്പനിയായ കലൈഡോസ്‌കോപ് ഇന്നവേഷനെ ഇന്‍ഫോസിസ് ഏറ്റെടുക്കുന്നു
ഈ ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ ( 1,46,600 കോടി രൂപ) സമ്ബാദിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌. പബ്ജിയുടെ നിരോധനം കൊണ്ടു മാത്രം ചൈനയ്ക്ക് 100 മില്യന്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുക. ഇന്ത്യ നിരോധിച്ച ആപ്പുകളിലൂടെ ചൈനീസ് കമ്പനികള്‍ പ്രതിവര്‍ഷം 200 മില്യന്‍ ഡോളറാണ് ഇന്ത്യയില്‍ നിന്നു മാത്രം ഇതു വരെ സമ്പാദിച്ച്‌ വന്നിരുന്നത്. രാജ്യങ്ങളില്‍ നിന്നുള്ള വരുമാനക്കണക്കുകള്‍ പബ്ജി വെളിപ്പെടുത്തുന്നില്ലെങ്കിലും ഇന്ത്യക്കാരില്‍ നിന്നു മാത്രം പ്രതിവര്‍ഷം 80 ദശലക്ഷം മുതല്‍ 100 ദശലക്ഷം ഡോളര്‍ വരെ സമ്പാദിച്ചിരുന്നു എന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍, അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡു ചെയ്യുന്നതിലൂടെ കമ്പനികള്‍ പ്രതിമാസം ദശലക്ഷക്കണക്കിന്‌ ഡോളര്‍ സമ്പാദിക്കുന്നു. യുഎസ്, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഗെയിമിംഗ് വരുമാനം വളരെ കുറവാണ്.

Related Articles

Back to top button