IndiaKeralaLatest

ഡല്‍ഹിയില്‍ കൊറോണ ബാധിച്ച്‌ ഒരു മലയാളി കൂടി മരണപ്പെട്ടു

“Manju”

സിന്ധുമോള്‍ ആര്‍

ഡല്‍ഹിയില്‍ കൊറോണ ബാധിച്ച്‌ മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി സേതുമാധവന്‍(60) ആണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് മരണം. കൊറോണ ബാധിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഡല്‍ഹിയില്‍ കൊറോണ ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം പതിനേഴായി.
രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം നാല്‍പ്പത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ പതിമൂന്നു ദിവസത്തിനിടെയാണ് രാജ്യത്ത് പത്ത് ലക്ഷം പേര്‍ രോഗ ബാധിതരായത്. പ്രതിദിന രോഗബാധയിലും റെക്കോര്‍ഡ് വര്‍ധനയാണുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ 86,432 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗ ബാധിതര്‍ 40,23,179 ആയി. ഇന്നലെ മാത്രം 1089 പേരാണ് മരിച്ചത്. രാജ്യത്ത് ആകെ കൊവിഡ് രോഗബാധിതരായി മരിച്ചവരുടെഎണ്ണം 69561 ആയി. നിലവില്‍ 8,46, 395 പേരാണ് ചികിത്സയില്‍ ഉള്ളത്.

Related Articles

Back to top button