KeralaLatestMalappuram

അധ്യാപക ദിനത്തിൽ ചാലിശ്ശേരിയിലെ അധ്യാപകർക്ക് ആദരവിന്റെ സല്യൂട്ടുമായി ജനമൈത്രി പൊലീസ്

“Manju”

പി.വി.എസ്

മലപ്പുറം: അധ്യാപകദിനത്തിൽ അധ്യാപകരെ ആദരിച്ച് ചാലിശ്ശേരി ജനമൈത്രി പോലീസ്.2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടുന്നതിൽ നിസ്തുലസേവനം നടത്തിയ ചാലിശ്ശേരി ഹയർസെക്കണ്ടറി സ്ക്കൂളിലെ അധ്യാപകരെയാണ് ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചത്. ശനിയാഴ്ച കാലത്ത് 11 ന് സ്ക്കൂളിലെത്തിയായിരുന്നു അനുമോദനം. ആദരവിന്റെ ഭാഗമായി സ്ക്കൂളിലെ പ്രധാന അധ്യാപിക ടി എസ് ദേവികയെ ചാലിശ്ശേരി എസ് ഐ ഗോപാലൻ പൊന്നാടയണിയിച്ചു.സ്ക്കൂളിനുള്ള ഉപഹാരവും എസ് ഐ ഗോപാലൻ പ്രധാന അധ്യാപികയ്ക്ക് കൈമാറി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് എ.എസ് .ഐ അനിരുദ്ധൻ,സി പി.ഒ കമൽ, എസ് പി സി അധ്യാപകൻ ചന്ദ്രൻ,പി ടി എ പ്രസിഡന്റ് കിഷോർ,വിജയശ്രീ കോ-ഓർഡിനേറ്റർ വേണു എന്നിവർ പങ്കെടുത്തു.

Related Articles

Back to top button