IndiaLatest

2019ലെ ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ നടപ്പാക്കിയത് അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

“Manju”

വാണിജ്യ വ്യവസായ മന്ത്രാലയം
2019ലെ ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ നടപ്പാക്കിയത് അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആന്ധ്ര പ്രദേശ് ഉത്തർപ്രദേശ്, തെലങ്കാന, സംസ്ഥാനങ്ങൾ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
നിക്ഷേപകരെ ആകർഷിക്കാനും സംസ്ഥാനങ്ങൾ തമ്മിൽ വ്യാപാരമേഖലയിൽ ആരോഗ്യകരമായ മത്സരത്തിനും ഇത് സഹായിക്കും.

കേന്ദ്ര ധന മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഇന്ന് നാലാമത് ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ(BRAP) അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങളുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, വ്യവസായ വാണിജ്യ വകുപ്പ് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി ശ്രീ സോo പ്രകാശ്, ഉത്തരാഖണ്ഡ്, ത്രിപുര സംസ്ഥാന മുഖ്യമന്ത്രിമാർ, ജമ്മു കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ, വിവിധ സംസ്ഥാനങ്ങളിലെ വ്യവസായ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബിസിനസ് പരിഷ്കരണ കർമ്മപദ്ധതി അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ റാങ്കിംഗ് 2015 ലാണ് ആരംഭിച്ചത്. 2015, 2016, 2017- 18 വർഷങ്ങളിലെ റാങ്ക് പട്ടികയാണ് ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. വിവരലഭ്യത, ഏകജാലക സംവിധാനം, തൊഴിൽ, പരിസ്ഥിതി തുടങ്ങിയ പന്ത്രണ്ടോളം ബിസിനസ് നിയന്ത്രണ മേഖലയുമായി ബന്ധപ്പെട്ട 180 ഓളം പരിഷ്കരണ പോയിന്റ് കൾ 2018- 19 ലെ കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിനസ് പരിഷ്കരണ കർമ്മ പദ്ധതി നടപ്പാക്കുന്നത് വഴി സംസ്ഥാനങ്ങൾ തമ്മിൽ ആരോഗ്യപരമായ മത്സരം സൃഷ്ടിക്കപ്പെടുന്നു. അതുവഴി നിക്ഷേപകരെ കൂടുതൽ ആകർഷിക്കാനും ബിസിനസ് നടപടികൾ സുഗമമാക്കാനും കഴിയും. നടപ്പാക്കിയ പരിഷ്കരണ പറ്റിയുള്ള അഭിപ്രായങ്ങൾ ഏതാണ്ട് മുപ്പതിനായിരത്തോളം പേരിൽ നിന്നും ശേഖരിച്ച തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തവണ റാങ്കിംഗ് നടത്തിയത്.

“കോവിഡ് -19 മഹാമാരി കാലത്ത് ലോകം മുഴുവൻ കർശന അടച്ചിടൽ നടത്തിയപ്പോഴും ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധന ഉണ്ടായത് ബിസിനസ് പരിഷ്കരണ നടപടികൾ രാജ്യം ഗൗരവമായി പരിഗണിച്ചതിന്റെ ഫലമായാണ്. കർമപദ്ധതി തയാറാക്കാനും പരിഷ്കരണം സാധ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും ചില സംസ്ഥാനങ്ങൾ ജാഗ്രത ചെലുത്തിയിരുന്നു. ബിസിനസ് പരിഷ്കരണ കർമ്മ പദ്ധതിയുടെ യഥാർത്ഥ ഉദ്ദേശം സംസ്ഥാനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു”. റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയതിന് ശേഷം ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.

“സുഗമമായ ബിസിനസ് നടത്തുന്നത് അധിഷ്ഠിതമായ റാങ്ക് പട്ടിക സംസ്ഥാനങ്ങൾ നടത്തിയ പരിശ്രമങ്ങളുടെ പ്രതിഫലനമാണ്. സംസ്ഥാനങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള റാങ്ക് പട്ടികഉള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇത് രാജ്യത്തിന്റെ ആഗോളതലത്തിലെ റാങ്ക് മെച്ചപ്പെടുത്താൻ സഹായിക്കും. കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽപറഞ്ഞു.

“ബിസിനസ് നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന അധിക ഭാരം ഒഴിവാക്കാൻ ഞാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നു. ലൈസൻസ് പുതുക്കൽ ഒഴിവാക്കുക അല്ലെങ്കിൽ അതിന്റെ കാലാവധി ദീർഘിപ്പിക്കുക, അപേക്ഷ നടപടികൾ ലളിതമാക്കുക, തേഡ് പാർട്ടി ഇൻസ്പെക്ഷൻ നടപ്പാക്കുക, ഡിജിറ്റൽ നടപടികൾ അംഗീകരിക്കുക, നടപടികൾ ലളിത വൽക്കരിക്കാൻ ഉള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നിവയെല്ലാം സംസ്ഥാനങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്” ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു.

ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് , രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവയാണ് റാങ്ക് പട്ടികയിൽ ഇടം നേടിയ ആദ്യ പത്ത് സംസ്ഥാനങ്ങൾ.

Related Articles

Back to top button