IndiaInternationalLatestUncategorized

നടന്‍ സുശാന്ത് സിങ്ങിന്റെ പാചകക്കാരന്‍ അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍
ലഹരിക്കടത്ത് കേസില്‍ നടന്‍ സുശാന്ത് സിങ്ങിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ദീപേഷിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇതേ കേസില്‍ നേരത്തെ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും അറസ്റ്റ് ചെയ്തിരുന്നു.
ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്തതിനും വില്‍പ്പന നടത്തിയതിനുമായിരുന്നു ഷോവിക് അറസ്റ്റിലായത്. റിയയുടെ നിര്‍ദ്ദേശപ്രകാരം മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമുവല്‍ വഴി സുശാന്തിനായാണ് മയക്കുമരുന്ന് വാങ്ങിയിരുന്നത് എന്നാണ് മൊഴി. ലഹരി മരുന്ന് സംഘടിപ്പിച്ച്‌ നല്‍കിയതായി സാമുവലും സമ്മതിച്ചു. സെപ്തംബര്‍ 9 വരെ ഇരുവരേയും കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button