KeralaLatestMalappuram

പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നു; തീരുമാനം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

“Manju”

പി.വി.എസ്

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയസാധ്യത പരിശോധിച്ചു കൂട്ടായി പ്രവര്‍ത്തിക്കണം. തെരഞ്ഞെടുപ്പിന്റെ പരിപൂര്‍ണ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നല്‍കും. കഴിഞ്ഞ തവണ ചുമതല ഏല്പിച്ചത് വിജയമായെന്നും യോഗത്തില്‍ വിലയിരുത്തി. പാര്‍ട്ടിയുടെ അഖിലേന്ത്യാ ഉത്തരവാദിത്വം ഇനി ഇ .ടി മുഹമ്മദ് ബഷീര്‍ എംപിയ്ക്കായിരിക്കും. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പിനെ കുറിച്ചും ചര്‍ച്ച നടന്നുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Related Articles

Back to top button