IndiaLatest

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം

“Manju”

ബിന്ദുലാൽ തൃശ്ശൂർ:

സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
അഗർബത്തി നിർമ്മാണ മേഖലയിൽ ഇന്ത്യയെ ആത്മനിർഭർ‌ അഥവാ സ്വയം പര്യാപ്തമാക്കുന്നതിന് ശക്തവും വിപുലവുമായ പിന്തുണയുമായി കേന്ദ്ര സർക്കാർ
മുൻനിശ്ചയിച്ച 200 ന് പകരം 400 ഓട്ടോമാറ്റിക് അഗർബത്തി നിർമ്മാണ യന്ത്രങ്ങൾ നല്കാൻ തീരുമാനം.

സ്‍പൂര്‍ത്തി പദ്ധതിയുടെ കീഴിൽ 5000 അഗർബത്തി തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ 50 കോടി രൂപ ചെലവിൽ 10 ക്ലസ്റ്ററുകൾ സ്ഥാപിക്കും

യന്ത്രനിർമ്മാണ മേഖലയിലെ വികസനത്തിനും പുതിയ കണ്ടുപിടിത്തങ്ങൾക്കുമായി,കനൗജിൽ ഉൾപ്പടെ 2 മികവിന്റെ കേന്ദ്രങ്ങൾ‌ സ്ഥാപിക്കും.

കരകൗശലത്തൊഴിലാളികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും അഗർബത്തി നിർമ്മാണ മേഖലയിൽ ’ മുൻഗണന.

പദ്ധതി ചെലവ് 2.66 കോടി രൂപയിൽ നിന്ന് 55 കോടി രൂപയായി ഉയർത്തി

പദ്ധതി നടപ്പാക്കാൻ ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ (കെ.വി.ഐ.സി.)

അഗർബത്തി വ്യവസായത്തിന്റെ സമഗ്ര വികസനവും അഗർബത്തി നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കരകൗശലത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ലക്ഷ്യമിട്ട് കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക മന്ത്രാലയം (എം‌.എസ്,എം.ഇ.) 2020 സെപ്റ്റംബർ 4 ന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഈ മേഖലയിൽ 30.07.20 തുടങ്ങി വച്ച പദ്ധതികളുടെ തുടർ നടപടിയെന്ന നിലയിൽ, അഗർബത്തി നിർമ്മിക്കുന്നതിനുള്ള യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനോടൊപ്പം വ്യവസായത്തിന്റെ എല്ലാ വശങ്ങളും മന്ത്രാലയം വിശദമായി പരിശോധിച്ചു.നിക്ഷേപത്തിന്റെയും അസംസ്കൃത വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ അഗർബത്തിയുടെ ആവശ്യകതയിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തിയത് . പുതിയ പദ്ധതിയുടെ നാല് പ്രധാന സ്തംഭങ്ങൾ താഴെപ്പറയുന്നു

1 .പരിശീലനം, അസംസ്കൃത വസ്തുക്കൾ, വിപണനം, സാമ്പത്തിക സഹായം എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കി തൊഴിലാളികൾക്ക് നിരന്തര പിന്തുണ ഉറപ്പാക്കുക

2 .സുഗന്ധത്തിലും പാക്കേജിംഗിലും പുതുമ, പുനരുപയോഗിക്കാവുന്ന പുഷ്പങ്ങൾ – കയർ നിർമ്മിത പിത്ത് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ഉപയോഗം, കൃഷി മന്ത്രാലയവുമായി ചേർന്ന് മുളയുടെ തണ്ടുകൾ വിതരണം ചെയ്യൽ എന്നിവയിൽ ശ്രദ്ധയൂന്നുന്നു.കനൗജിൽ ഒരു ഫ്ലേവർ ആൻഡ് ഫ്രാഗ്രൻസ് ഡെവലപ്മെന്റ് സെന്റർ (എഫ്.എഫ്.ഡി.സി.) സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു.;

3 .സൂക്ഷ്മ-ചെറുകിട -ഇടത്തരം മന്ത്രാലയത്തിന്റെ സ്ഫുർത്തി (പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള പദ്ധതി) പദ്ധതിയുടെ കീഴിൽ വിപണന ശൃംഖല മെച്ചപ്പെടുത്താനായി 10 ക്ലസ്റ്ററുകൾ. 5000 തൊഴിലാളികൾക്ക് സുസ്ഥിരമായ തൊഴിലിനും മെച്ചപ്പെട്ട വരുമാനത്തിനും ഉതകുന്ന തരത്തിലുള്ള പദ്ധതിക്കായി 50 കോടി;

4 .സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി യന്ത്ര നിർമ്മാണ ശേഷി മെച്ചപ്പെടുത്തുക. ഐ.ഐ.ടി.കൾ / എൻ.ഐ.ടി.കൾ എന്നിവ ആസ്ഥാനമാക്കി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ച് ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനായി 2.20 കോടി.

നേരത്തെ നിശ്ചയിച്ച 200 നു പകരം 400 ഓട്ടോമാറ്റിക് അഗർബത്തി നിർമ്മാണ യന്ത്രങ്ങൾ സെപ്റ്റംബർ 4 ന് പ്രഖ്യാപിച്ച പദ്ധതിയിൽ ഉൾപ്പെടുത്തി.കൂടാതെ 500 പെഡൽ ഓപ്പറേറ്റഡ് മെഷീനുകൾ (കാല് കൊണ്ട് പ്രവർത്തിപ്പിക്കാവുന്നവ )സ്വയം സഹായ സംഘങ്ങൾക്കും (എസ്എച്ച്ജി) വ്യക്തികൾക്കും നൽകുന്നതിനുള്ള 20 പൈലറ്റ് പ്രോജക്ടുകൾ.വിതരണശൃംഖലയും, അസംസ്കൃത വസ്തുക്കളും ഉറപ്പാക്കാൻ സഹകരണം.

1500 ഓളം തൊഴിലാളികൾക്ക് വർദ്ധിച്ച വരുമാനവും സ്ഥിരമായ തൊഴിലും ഉടനടി ഉറപ്പാക്കാൻ പദ്ധതി വഴിയൊരുക്കും. കൈകൊണ്ട് അഗർബത്തി നിർമ്മിക്കുന്ന തൊഴിലാളികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും പദ്ധതിയിൽ മുൻഗണന നൽകും.

ഈ മേഖലയിൽ ഇന്ത്യയെ ആത്മ നിർഭർ അഥവാ സ്വയം പര്യാപ്തമാക്കുക ലക്ഷ്യമിട്ട് പദ്ധതി വിഹിതം 55 കോടി രൂപയായി ഉയർത്തി. ഇതിൽ ഏകദേശം 3.45 കോടി രൂപ 1500 തൊഴിലാളികൾക്ക് അടിയന്തിര പിന്തുണ ഉറപ്പാക്കുന്നതിനാണ്. 2.20 കോടി രൂപ ഐ.‌ഐ‌.ടി. / എൻ.‌ഐ.‌ടി.കേന്ദ്രമാക്കി രണ്ട് മികവിന്റെ കേന്ദ്രങ്ങളുടെ വികസനത്തിനും എഫ്‌.എഫ്‌.ഡി‌.സി. കനൗജിനുമായി അനുവദിച്ചു.

50 കോടി രൂപ ചെലവിൽ 10 പുതിയ സ്ഫുർത്തി ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിലൂടെ 5000 ലധികം കരകൗശലത്തൊഴിലാളികൾക്ക് പ്രയോജനം . 500 ഓളം തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന 2.66 കോടി രൂപയുടെ പദ്ധതിയായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്.

സൂക്ഷ്മ-ചെറുകിട-ഇടത്തരം മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി സ്ഥാപനമായ ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ (കെവിഐസി) പദ്ധതി നടപ്പാക്കുന്നതിനോടൊപ്പം കരകൗശലത്തൊഴിലാളികൾക്കും സ്വയം സഹായ സംഘങ്ങൾക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യും. വ്യവസായത്തിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള എല്ലാ കാര്യങ്ങളിലും ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ സജീവമായി ഇടപെടും.

ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതികൾ അഗർബത്തി വ്യവസായത്തിന് ഉത്തേജനം നൽകുകയും കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യും. അഗർബത്തി നിർമ്മാണത്തിന്റെ എല്ലാ മേഖലകളിലും തദ്ദേശീയമായ ശേഷി വർദ്ധിപ്പിക്കും. കരകൗശല ത്തൊഴിലാളികൾക്കും സംരംഭകർക്കും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും.

Related Articles

Back to top button