KeralaLatestThiruvananthapuram

പെ​ട്രോ​ള്‍ വി​ല വ​ര്‍​ധ​ന; നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് സു​പ്രീംകോ​ട​തി​യി​ല്‍ ഹ​ര്‍​ജി

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വിലനിയന്ത്രിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയത് ശരിയായ അര്‍ഥത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വന്‍തോതില്‍ വിലകുറയുമ്പോള്‍ അതിന്റെ ആനുകൂല്യം ഇവിടെയും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നാണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ര്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്താ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ജ​സ്റ്റീ​സു​മാ​രാ​യ ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, ന​വി​ന്‍ സി​ന്‍​ഹ, ഇ​ന്ദി​ര ബാ​ന​ര്‍​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബ​ഞ്ച് ഹ​ര്‍​ജി വാ​ദം കേ​ള്‍​ക്കാ​ന്‍ മാ​റ്റി​വ​ച്ചു.
പെട്രോളിനും ഡീസലിനും നികുതി നിശ്ചയിക്കേണ്ടത് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയ്ക്കനുസരിച്ചാകരുത്. മറിച്ച്‌ ഇവയ്ക്ക് പരമാവധി നികുതി സര്‍ക്കാര്‍ നിശ്ചയിക്കണം. രാ​ജ്യാ​ന്ത​ര ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച്‌ നി​കു​തി​യും എ​ക്സൈ​സ് തീ​രു​വ​യും കുറയ്ക്കണമെന്നും അഡ്വ. നിഷെ രാജന്‍ ശങ്കര്‍ വഴി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ചില്ലറവില്‍പ്പന വിലയുടെ ഏതാണ്ട് 25 ശതമാനമാണ് മൂല്യവര്‍ധിത നികുതി. ഉടമസ്ഥാവകാശം ഭൂരിഭാഗവും സര്‍ക്കാരിന്റേതായ പൊതുമേഖലാ എണ്ണക്കമ്ബനികള്‍ പ്രതിദിനമെന്നോണം വില വര്‍ധിപ്പിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില എക്കാലത്തേയും കുറവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. ഇപ്പോള്‍ അല്പം ഉയര്‍ന്നെങ്കിലും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേക്കാള്‍ വളരെ കുറവാണ്.
പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ന്നി​വ​യു​ടെ യ​ഥാ​ര്‍​ഥ വി​ല​യേ​ക്കാ​ള്‍ 150 ശ​ത​മാ​നം കൂ​ടു​ത​ല്‍ തു​ക​യാ​ണ് ജ​ന​ങ്ങ​ളി​ല്‍​നി​ന്നും ഈ​ടാ​ക്കു​ന്ന​ത്. പെ​ട്രോ​ളി​നേ​ക്കാ​ള്‍ വി​ല കു​റ​വു​ണ്ടാ​യി​രു​ന്ന ഡീ​സ​ലി​നു ചി​ല​യി​ട​ങ്ങ​ളി​ല്‍ പെ​ട്രോ​ളി​നെ​ക്കാ​ള്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കു​ന്ന ഈ ​തു​ക സ​ര്‍​ക്കാ​രു​ക​ളും ഓ​യി​ല്‍ ക​മ്പ​നി​ക​ളും ലാ​ഭ​മാ​യി പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

Related Articles

Back to top button