IndiaLatest

ഡല്‍ഹി മെട്രോ സര്‍വീസ് ഇന്ന് മുതല്‍ പുനഃരാരംഭിക്കും

“Manju”

ശ്രീജ .എസ്

കൊവിഡ് വ്യാപനം മൂലം അഞ്ച് മാസത്തോളമായി നിര്‍ത്തിവച്ച മെട്രോ റെയില്‍ സര്‍വീസുകള്‍ ഇന്ന് മുതല്‍ വീണ്ടും പുനഃരാരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായി ഡല്‍ഹിയില്‍ മെട്രോ സ൪വീസ് പുനരാരംഭിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സര്‍വീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതല്‍ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക.

വിമാനത്താവളങ്ങളുടെ മാതൃകയിലാകും മെട്രോ സ്റ്റേഷനുകളിലെ പരിശോധന. ശരീരോഷ്മാവ് പരിശോധിച്ച്‌ മാത്രമേ യാത്രക്കാരെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. മാസ്‌ക് നിര്‍ബന്ധമാക്കും. സാമൂഹ്യ അകലം ഉറപ്പാക്കും. ഓരോ കോച്ചിലും യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തും. ലഗേജുകള്‍ അണുവിമുക്തമാക്കാനുള്ള സജ്ജീകരണം ഉണ്ടാകും. ടോക്കണ്‍ നല്‍കില്ല. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച്‌ മാത്രമേ യാത്ര അനുവദിക്കൂ. നിശ്ചിത അകലം ഉറപ്പ് വരുത്തുന്ന മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച്‌ ശരീര പരിശോധന നടത്തും.

ആദ്യഘട്ടത്തില്‍ എല്ലാ സ്റ്റേഷനുകളും തുറക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്റ്റേഷനുകള്‍ അടച്ചിടും. നാളെ യെല്ലോ ലൈനും, മറ്റന്നാള്‍ ബ്ലൂ, പിങ്ക് ലൈനും പിന്നീട് പടിപടിയായി പന്ത്രണ്ടാം തീയതിയോടെ എല്ലാ ലൈനുകളിലും സര്‍വീസ് പുനഃസ്ഥാപിക്കും. കൂടാതെ സെപ്തംബര്‍ 12 മുതല്‍ 80ല്‍ അധികം പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

Related Articles

Back to top button