IndiaInternationalLatest

ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷമം നടത്തി : ഇന്ത്യ

“Manju”

ശ്രീജ.എസ്

ഡല്‍ഹി : ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. ശബ്ദത്തേക്കാള്‍ ആറു മടങ്ങു വേഗത്തില്‍ മിസൈല്‍ തൊടുക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

രാവിലെ 11.03നാണ് ഡിആര്‍ഡിഒ വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ പരീക്ഷിച്ചത്. സെക്കന്‍ഡില്‍ രണ്ടു കിലോമീറ്റര്‍ അധികം സഞ്ചരിക്കാന്‍ പുതിയ സാങ്കേതിക വിദ്യയില്‍ രൂപകല്‍പ്പന ചെയ്യുന്ന മിസൈലുകള്‍ക്ക് കഴിയും. ഒഡീഷയിലെ എപിജെ അബ്ദുല്‍ കലാം ടെസ്റ്റിങ് റേഞ്ചില്‍നിന്നാണ് ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യ പരീക്ഷിച്ചത്. ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യ കൈവശമുള്ള മറ്റു രാജ്യങ്ങള്‍ അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് .

Related Articles

Back to top button