KeralaLatestThiruvananthapuram

മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍; മന്ത്രിസഭായോഗം ഇനി 16ന്

“Manju”

സിന്ധുമോള്‍ ആര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറ് മന്ത്രിമാര്‍ നിരീക്ഷണത്തിലായ സാഹചര്യത്തില്‍ ചൊവ്വാഴ്ച ചേരാനിരുന്ന മന്ത്രിസഭാ യോഗം മാറ്റി. ധനമന്ത്രി കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്. അടുത്ത മന്ത്രിസഭാ യോഗം ഈ മാസം 16നേ ഇനി ചേരുകയുള്ളൂ. ഞായറാഴ്ചയാണ് തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പനി അനുഭവപ്പെട്ടിരുന്നു. മന്ത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന 12 ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവായെങ്കിലും നിരീക്ഷണത്തിലാണ്.
വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള എന്നിവരും നിരീക്ഷണത്തിലാണ്.

Related Articles

Back to top button