KasaragodKeralaLatest

ഗ്യാസ് ലോറി മറിഞ്ഞ് നേരിയ തോതില്‍ വാതക ചോര്‍ച്ച

“Manju”

ശ്രീജ.എസ്

കാസര്‍കോട്: കാസര്‍കോട് ന്യൂബേവിഞ്ചില്‍ ഗാസ് ലോറി മറിഞ്ഞ് നേരിയ തോതില്‍ വാതക ചോര്‍ച്ച. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വാഹനമാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. രണ്ടരയോടെയാണ് സംഭവം.

മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പതിനേഴ് ടണ്‍ ഗ്യാസ് ഉണ്ടായിരുന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്. വാതക ചോര്‍ച്ച ഉള്ളതിനാല്‍ സമീപത്തെ ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി. ഫയര്‍ഫോഴ്‍സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button