KeralaLatestThiruvananthapuram

ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തെ സംബന്ധിച്ച വിശദീകരണവുമായി സപ്ലൈകോ

“Manju”

സിന്ധുമോള്‍ ആര്‍
കൊച്ചി : ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോയുടെ വിശദീകരണം. വിവിധ ഡിപ്പോകളില്‍ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍ ലാബില്‍ പരിശോധനക്കയച്ച 14 സാമ്പിളില്‍ മൂന്നെണ്ണത്തിന്റെ ഫലം വന്നതില്‍ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുളള രാസവസ്തുക്കളൊന്നും ഇല്ലെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളത്. ലാബ് പരിശോധനാ ഫലത്തില്‍ ഈര്‍പ്പം, ജലാംശത്തിന്റെ പി എച്ച്‌, ക്ഷാരാംശം എന്നിവ നിശ്ചിത മാനദണ്ഡത്തിനേക്കാള്‍ അല്പം കൂടുതലുളളതായി കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button