IndiaKeralaLatest

രണ്ടുമാസത്തെ വൈദ്യുതി ബില്‍ 3.71 കോടി; ഷോക്കടിച്ച്‌ കര്‍ഷകന്‍

“Manju”

ജയ്പൂര്‍: രണ്ട് മാസത്തെ ഇലക്‌ട്രിസിറ്റി ബില്‍ കൈയില്‍ കിട്ടിയപ്പോള്‍ അമ്പരന്ന് കര്‍ഷകന്‍. രാജസ്ഥാനിലെ കര്‍ഷകനാണ് രണ്ടുമാസത്തെ വൈദ്യുതി ബില്ലായി 3.71 കോടി രൂപ. ഉദയ്​പൂരിലെ ജിങ്കലാ ഗ്രാമത്തിലെ കര്‍ഷകനായി പേമാരാം ​പട്ടേലിനാണ്​ വന്‍ തുക ബില്ലായി വന്നത്​.

രണ്ട് മാസത്തിനുള്ളില്‍ 38,514,098 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ബില്ലില്‍ പറയുന്നു. പേമാരാം സ്വന്തം കെട്ടിടം ഓട്ടോഗാരേജ്​ നടത്തുന്നതിനായി വാടകക്കും നല്‍കിയിട്ടുണ്ട്​. രണ്ടിനും കൂടിയാണ്​ വന്‍ തുക ബില്ല്​ വന്നത്​. അജ്​മീര്‍ വിദ്യുത്​ വിത്രന്‍ നിഗം ലിമിറ്റഡാണ്​ ബില്‍ നല്‍കിയത്​.

ബില്‍ ലഭിച്ചതിന് പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഇഗവേണ്‍സ്​ സെന്‍ററായ ഇമിത്രയിലെത്തി പരിശോധിച്ചു. തുടര്‍ന്ന്​ പ്രിന്‍റിങ്ങില്‍ വന്ന തെറ്റാണെന്ന്​ പറഞ്ഞ്​ ഇമിത്രയില്‍വെച്ച്‌​ ബില്‍ 6,414 രൂപയാക്കി കുറച്ച്‌​ കൊടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആ തുക അടച്ചുവെന്നും പേമാരാം പറഞ്ഞു. ബില്ല്​ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്​.

Related Articles

Back to top button