IndiaLatest

റെയ്ഡിനെത്തിയവരോട് തട്ടിക്കയറി നടി സഞ്ജന ഗൽറാണി

“Manju”

ബെംഗളൂരു • കന്നഡ സിനിമാ രംഗത്തെ ലഹരി മരുന്ന് റാക്കറ്റ് കേസിൽ നടി സഞ്ജന ഗൽറാണിയെ (30) കുടുക്കിയത് നടിയുടെ സുഹൃത്തും ആർക്കിടെക്ടുമായ രാഹുൽ ഷെട്ടി നൽകിയ വിവരങ്ങൾ. ഇത് പ്രകാരം സഞ്ജനയുടെ ഫ്ലാറ്റിൽ ഇന്നലെ രാവിലെ 6.30നു റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോടു നടി തട്ടിക്കയറി. മലയാള ചിത്രമായ ‘കാസനോവ’യിൽ ചെറിയ വേഷത്തിൽ എത്തിയിട്ടുള്ള സഞ്ജന, മലയാളികൾക്കു പരിചിതയായ നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ്.

സഞ്ജനയുടെ പേരിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ വ്യാപാര പങ്കാളിയും മംഗളൂരു സ്വദേശിയുമായ പൃഥ്വി ഷെട്ടി, ഒരു യുവ ഡോക്ടർ എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.

അതിനിടെ, തിങ്കളാഴ്ച അറസ്റ്റിലായ കൊച്ചി കലൂർ സ്വദേശി നിയാസ് മുഹമ്മദ്, ബെംഗളൂരുവിലെ നിശാപാർട്ടികളിലേക്ക് കേരളത്തിൽ നിന്നു ലഹരി എത്തിച്ചിരുന്നതായി കണ്ടെത്തി.

Related Articles

Back to top button