IndiaKeralaLatest

കേരളത്തിലെ ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുമെന്ന വാര്‍ത്ത ; സത്യാവസ്ഥയെന്തെന്ന് വ്യക്തമാക്കി റെയില്‍വേ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്. നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. മുംബൈ ഐ.ഐ.ടി.യുടെ സഹകരണത്തോടെയാണ് റൂട്ട് പരിഷ്‌കരണം നടക്കുന്നത്. നിലവിലുള്ള സമയപ്പട്ടികയ്ക്ക് പോരായ്മകള്‍ ഏറെയുണ്ട്. അസമയങ്ങളില്‍ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ തീവണ്ടികള്‍ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും നിര്‍ത്തും. പുനഃക്രമീകരണത്തിലൂടെ തീവണ്ടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കും.
എന്നാല്‍ തീവണ്ടികളും സ്റ്റോപ്പും നിര്‍ത്തലാക്കുന്നതു സംബന്ധിച്ച്‌ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. കോവിഡ് വ്യാപനം കുറയുന്നതനുസരിച്ച്‌ പുതിയ സമയപ്പട്ടിക നിലവില്‍വരും. കൂടുതല്‍ തിരക്കുള്ള പാതകളില്‍ ക്ലോണ്‍ തീവണ്ടികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്നു തീവണ്ടികള്‍ റദ്ദാക്കാന്‍ റെയില്‍വെ തീരുമാനിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു റെയില്‍വെയുടെ വിശദീകരണം.

Related Articles

Back to top button