EntertainmentInternationalLatest

ഇനി ഓസ്കർ കിട്ടണമെങ്കിൽ ഇത്തിരി കഷ്ടപ്പെടും; പുതിയ നിബന്ധനകൾ പുറത്തിറക്കി അധികൃതർ

“Manju”

മികച്ച ചിത്രത്തിലുള്ള ഓസ്കർ പുരസ്കാര നാമനിർദ്ദേശത്തിനുള്ള പുതിയ നിബന്ധനകൾ പുറത്തിറക്കി അധികൃതർ. സാംസ്കാരിക, വർഗ വ്യതിയാനങ്ങളും ലിംഗ, വംശ, ലൈംഗിക താത്പര്യങ്ങളുമൊക്കെ ഉൾപ്പെടുത്തിയുള്ള സിനിമകളെ മാത്രമേ ഇനി മികച്ച സിനിമാവിഭാഗത്തിൽ ഓസ്കറിനായി നാമനിർദ്ദേശം ചെയ്യാൻ കഴിയൂ.

നാല് വിഭാഗങ്ങളായാണ് ഫിലിം അക്കാദമി ഈ നിബന്ധനകൾ വീതിച്ചിരിക്കുന്നത്. സിനിമ, സിനിമാ സംഘം, സ്റ്റുഡിയോ, ചലച്ചിത്ര നിർമ്മാണവും റിലീസുമായി ബന്ധപ്പെട്ട പരിശീലനം എന്നിവകളാണ് നിബന്ധനകൾ. മികച്ച സിനിമാ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ഈ നാല് നിബന്ധനകളിൽ രണ്ടെണ്ണമെങ്കിലും ഉണ്ടാവണം.

നാല് വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. സിനിമ എന്ന വിഭാഗത്തിൽ, ചിത്രത്തിലെ കേന്ദ്രകഥാപാത്രമോ മറ്റേതെങ്കിലും ശക്തമായ കഥാപാത്രമോ സിനിമകളിൽ ഏറെ പ്രതിനിധാനം ലഭിക്കാത്ത വംശത്തിൽ നിന്നോ, വർഗത്തിൽ നിന്നോ ഉള്ള ആളായിരിക്കണം. മറ്റ് കഥാപാത്രങ്ങളിൽ കുറഞ്ഞത് 30 ശതമാനമോ, അല്ലെങ്കിൽ കഥാഗതിയോ മേല്പറഞ്ഞ തരത്തിലാവണം. ഏറെ പ്രതിനിധാനം ലഭിക്കാത്ത വംശം അല്ലെങ്കിൽ വർഗം എന്നാൽ, സ്ത്രീ, വെള്ളക്കാർ ഒഴികെയുള്ളവർ, സ്വവർഗാനുരാഗികൾ, മറ്റ് പരിമിതികൾ ഉള്ളവർ എന്നിവർ ആണെന്ന് അക്കാദമി പറയുന്നു.

രണ്ടാം വിഭാഗത്തിൽ, സിനിമാ സംഘത്തെപ്പറ്റിയാണ് പറയുന്നത്. സിനിമാ സംഘത്തിലെ രണ്ട് വിഭാഗങ്ങളുടെ തലപ്പത്തെങ്കിലും മേല്പറഞ്ഞ വിഭാഗത്തിൽ നിന്നുള്ള ആളുകളാവണം. മറ്റ് 6 ക്രൂ അംഗങ്ങളും ഇങ്ങനെയാവണം. അല്ലെങ്കിൽ കുറഞ്ഞത് 30 ശതമാനം അംഗങ്ങളെങ്കിലും മേല്പറഞ്ഞ വിഭാഗത്തിൽ നിന്നുള്ള ആളുകളാവണം. 2024 മുതലാണ് ഇത്തരം നിബന്ധനകൾ ബാധകമാവുക.

Related Articles

Back to top button