InternationalKeralaLatest

രാജ്യത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി സുപ്രീംകോടതി

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂട്ടിയിട്ട ആരാധാനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി. രാജ്യത്തെ ആരാധാനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്. രാജ്യത്തെ മറ്റ് പല മേഖലകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുവാദം നല്‍കുകയും എന്നാല്‍ ആരാധനാലയങ്ങള്‍ക്ക് അനുവാദം നല്‍കാത്തത് വേര്‍തിരിവ് കാണിക്കുന്നതിന് തുല്യമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
രാജ്യത്ത് ആരാധാനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗീതാര്‍ത്ഥ്‌ ഗംഗാ ട്രസ്റ്റ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ദെ അധ്യക്ഷനായ ബെഞ്ച് വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അഭിപ്രായം തേടിയത്. ആര്‍ട്ടിക്കിള്‍ 14, 19 (1) (എ), (ബി), 25, 26, 21 എന്നീ വകുപ്പുകള്‍ പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Related Articles

Back to top button