IndiaInternationalKeralaLatest

ഐപിഎല്‍ മുന്നൊരുക്കം വിലയിരുത്താന്‍ സൗരവ് ഗാംഗുലി ദുബായിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍
ഐപിഎല്ലിനായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി യുഎഇയിലേക്ക് തിരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവെച്ച്‌ ഗാംഗുലി തന്നെയാണ് യാത്രാ വിവരം ആരാധകരുമായി പങ്കുവെച്ചത്. ആറ് മാസത്തിനിടയിലെ എന്റെ ആദ്യ യാത്ര. ഐപിഎല്ലിനായി ദുബായിലേക്ക്. ജീവിതത്തിലെ മാറ്റങ്ങള്‍. ഫോട്ടോ പങ്കുവെച്ച്‌ ഗാംഗുലി കുറിച്ചു. മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ഗാംഗുലിയുടെ യാത്ര. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഐപിഎല്‍ സീസണില്‍ വലിയ വെല്ലുവിളിയാണ് ഗാംഗുലിക്ക് നേരിടേണ്ടി വന്നത്. കോവിഡിനെ തുടര്‍ന്ന് ഏപ്രില്‍-മെയ് മാസം ഐപിഎല്‍ നടത്താനാവാതെ വന്നു

ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐപിഎല്ലിന് വഴിയൊരുങ്ങിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഐപിഎല്ലിന് 53 ദിവസമാണ് ദൈര്‍ഘ്യം. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്ബില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് അതിനിടയില്‍ അശങ്ക സൃഷ്ടിച്ചിരുന്നു.

Related Articles

Back to top button