IndiaLatest

രക്തദാതാക്കളുമായി RIBK ബ്ലീഡിംങ്ങ് എക്സ്പ്രസിന് തുടക്കമായി

“Manju”

പ്രജീഷ് വള്ളിയായി

കണ്ണൂർ : കോവിഡ് മഹാമരിയിൽ ജില്ലയിലെ ഹോസ്പ്പിറ്റലുകളിലെ രക്തക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ റെഡ് ഈസ് ബ്ലഡ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലീഡിംങ്ങ് എക്സ്പ്രസിന് തുടക്കം കുറിച്ചു.

രക്തദാനത്തിന് താൽപ്പര്യമുള്ളവരെ ഒരുമിപ്പിച്ച് ഒരു വാഹനത്തിൽ ബ്ലഡ് ബാങ്കുകളിൽ എത്തിക്കുക എന്നതാണ് ബ്ലീഡിംങ്ങ് എക്സ്പ്രസിന്റെ ലക്ഷ്യം.. ഇന്ന് 30 പേരാണ് ഇതിലൂടെ രക്തദാനം നടത്തിയത്.

പെരിങ്ങോത്ത് നിന്ന് യാത്രതുടങ്ങിയ ബ്ലീഡിംങ്ങ് എക്സ്പ്രസ് പെരിങ്ങോം സർക്കിൾ ഇൻസ്പെക്ടർ എം.ഇ.രാജഗോപാലൻ ഫ്ലാഗ് ഓഫ് ചെയ്തു.

2016 ൽ കണ്ണൂർ ജില്ലയിൽ തുടക്കം കുറിച്ച രക്തദാന ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റി.
ഇന്ന് കേരളത്തിലെ 14 ജില്ലകളിലും ശക്തമായ പ്രവർത്തനം നടത്തിവരുന്നു..

കണ്ണൂർ ജില്ലയിൽ എവിടെ രക്തമാവശ്യമായി വന്നാലും ഇവരെ വിളിക്കാം

9497474222 , 9562748158, 9744808586, 9656901949

 

Related Articles

Back to top button