IndiaLatest

ജിം ട്രെയിനര്‍ക്ക് 88 ലക്ഷം രൂപയുടെ റേഞ്ച് റോവര്‍ വെലാര്‍ എസ്‌.യു.വി. സമ്മാനിച്ച് പ്രഭാസ്

“Manju”

ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച തെലുങ്ക് നടനാണ് പ്രഭാസ്. സിനിമയ്ക്ക് നേടിയ കൈയടിക്ക് പുറമെ, തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ജിം ട്രെയിനർ ലക്ഷ്മൺ റെഡ്ഡിക്ക് ആഡംബര എസ്.യു.വിയായ റേഞ്ച് റോവർ വെലാർ സമ്മാനിച്ച് വീണ്ടും കൈയടി നേടിയിരിക്കുകയാണ് ഈ താരം.

മുൻ ബോഡി ബിൽഡറും 2010-ൽ മിസ്റ്റർ വേൾഡ് പട്ടം സ്വന്തമാക്കുകയും ചെയ്ത വ്യക്തിയാണ് പ്രഭാസിന്റെ ജിം ട്രെയിനറായ ലക്ഷ്മൺ റെഡ്ഡി. ടീം റിബൽസേന എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് പ്രഭാസ് തന്റെ ട്രയിനർക്ക് നൽകിയ സമ്മാനം പുറംലോകമറിയുന്നത്. ഇതോടെ നിരവധി ആളുകളാണ് പ്രഭാസിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

73.30 ലക്ഷം രൂപ എക്സ്ഷോറും വിലയുള്ള വെലാറിന് 88 ലക്ഷം രൂപയോളമാണ് ഓൺറോഡ് വില. റേഞ്ച് റോവർ ഇന്ത്യയിൽ നിർമിച്ചാണ് ഈ വാഹനം നിരത്തുകളിൽ എത്തിച്ചിരിക്കുന്നത്. തുടക്കത്തിൽ പെട്രോൾ, ഡീസൽ എൻജിനുകളിൽ എത്തിയിരുന്നെങ്കിലും പിന്നീട് പെട്രോൽ എൻജിനിൽ മാത്രമാണ് ഈ വാഹനം നിരത്തുകളിൽ എത്തുന്നത്.

2.0 ലിറ്റർ നാല് സിലിണ്ടർ ഇഞ്ചിനീയം പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 177 ബിഎച്ച്പി പവറും 365 എൻഎം ടോർക്കുമേകും. എട്ട് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 7.1 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിനാകും.

Related Articles

Back to top button