KeralaLatest

സംസ്ഥാനത്ത് സിബിഎസ്‌ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ തീരുമാനം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് അടച്ച സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 50 ശതമാനം അധ്യാപകര്‍ക്കും സംശയനിവാരണത്തിനായി മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കും സ്‌കൂളുകളിലേക്ക് വരാമെന്ന കേന്ദ്രതീരുമാനത്തെ തുടര്‍ന്നാണ് ഈ നീക്കം.

കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ ഇത് വരെയും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഭാഗികമായി സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടുകയാണ് സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകള്‍.

Related Articles

Back to top button