IndiaLatest

തൊഴില്‍ നിയമ ഭേദഗതിക്ക് അംഗീകാരം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: തൊഴില്‍ നിയമ ഭേദഗതികള്‍ ഉള്‍പ്പെടുന്ന മൂന്ന് തൊഴില്‍ കോഡുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രൊവിഡന്റ് ഫണ്ടും ഇന്‍ഷ്വറന്‍സും പ്രസവാനുകൂല്യവും ഉള്‍പ്പെടുന്ന സാമൂഹിക സുരക്ഷ കോഡ്, വ്യവസായ തര്‍ക്കങ്ങളും ട്രേഡ് യൂണിയനുകളും ഉള്‍പ്പെട്ട വ്യവസായ ബന്ധ കോഡ്, വ്യവസായ സുരക്ഷയും ക്ഷേമ നിയമങ്ങളും സംബന്ധിച്ച തൊഴില്‍ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച കോഡ് എന്നിവയ്ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഭേദഗതി വരുത്തിയ മൂന്ന് തൊഴില്‍ കോഡുകളും സെപ്റ്റംബര്‍ 14ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. കഴിഞ്ഞ ജൂണിലാണ് 44 തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ചു നാല് തൊഴില്‍ കോഡുകള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. വിദേശ കമ്പനികള്‍ക്ക് കൂടി ഇന്ത്യയില്‍ വ്യവസായം നടത്താവുന്ന തരത്തിലാണ് തൊഴില്‍ കോഡുകള്‍ രൂപീകരിച്ചത്. ഇതില്‍ വേതനം സംബന്ധിച്ച തൊഴില്‍ കോഡ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസായിരുന്നു.

Related Articles

Back to top button