IndiaLatest

കൊവിഡ് ഭേദമായി ആശുപത്രിവിട്ടവർക്ക് വീണ്ടും രോഗബാധ

“Manju”

കൊവിഡ് ഭേദമായി ആശുപത്രി വിട്ടവർക്ക് വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തു. ചെന്നൈയിലാണ് സംഭവം. കൊവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങിയ പത്ത് പേർക്കാണ് വീണ്ടും രോഗബാധ കണ്ടെത്തിയത്. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

നാല് സർക്കാർ ആശുപത്രികളിലായാണ് പത്ത് പേർ ചികിത്സ തേടിയത്. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ട് ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും രോഗബാധ കണ്ടെത്തിയത്. രോഗമുക്തി നേടിയവരിൽ വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ ജനിതക പഠനം വേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു. അമേരിക്കയിലും ഹോങ്കോങിലും ഇത് സംബന്ധിച്ച് പഠനങ്ങൾ നടത്തിയിരുന്നു.
ഒരിക്കൽ രോഗം ഭേദമായി വീണ്ടും രോഗം കണ്ടെത്തിയവരിൽ വ്യത്യസ്തമായ ജനിതക ഘടനയുള്ള വൈറസാണ് കണ്ടെത്തിയതെന്ന് വിദഗ്ധർ പറയുന്നു

വൈറസിന്റെ ജനിതകഘടന പഠിക്കുമ്പോൾ മാത്രമേ ഇത്തരത്തിൽ വീണ്ടും രോഗം പകരുന്നതിനെ കുറിച്ച് നിഗമനത്തിലെത്താനാകൂവെന്ന് ഓമന്തുരാർ മെഡിക്കൽ കോളജിലെ ഡീൻ ഡോ. ആർ. ജയന്തി പറയുന്നു. വൈറസ് ജനിതക ഘടന വ്യത്യസ്തമാണെങ്കിൽ അവ രോഗമുക്തി നേടിയതിന് ശേഷം വീണ്ടും പകർന്നതാകാമെന്നും അവർ വ്യക്തമാക്കി

Related Articles

Back to top button