IndiaLatest

ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്ന് സിബിഐ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന സിബിഐ അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കും. ബാങ്ക് നിക്ഷേപം , സ്വത്തുവകകള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രാഥമിക നടപടി ആരംഭിച്ചു.

ബാലഭാസ്കറില്‍ നിന്നു വന്‍ തുക കടം വാങ്ങിയതായി സുഹൃത്ത് വിഷ്ണു സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായി പാലക്കാട് പൂന്തോട്ടം ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരും വ്യക്തമായിരുന്നു. ഇക്കാര്യങ്ങളും ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ മൊഴിയും കണക്കിലെടുത്താണ് സാമ്പത്തിക ഇടപാടു വിവരം ശേഖരിക്കാന്‍‍ തീരുമാനിച്ചത്. ‌

അടുത്തയാഴ്ച സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴിയെടുക്കും. നുണപരിശോധനയുമായി ബന്ധപ്പെട്ടു വിഷ്ണു, പ്രകാശന്‍ തമ്പി, കലാഭവന്‍ സോബി, അര്‍ജുന്‍ എന്നിവരെ 16 നു സിജെഎം കോടതിയില്‍ വിളിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button