KeralaLatest

സ്വകാര്യ സ്‌കൂളുകളില്‍ ‘കോവിഡ് ഫീസ്’ ഏര്‍പ്പെടുത്തുന്നു

“Manju”

ശ്രീജ.എസ്

ബെംഗളൂരു: സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. ഇതിനിടെ സ്‌കൂളുകളിലെ ശുചീകരണ, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍നിന്നും കോവിഡ് ഫീസ് ഈടാക്കാന്‍ ഒരുങ്ങുകയാണ് ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളുകള്‍.

കേന്ദ്രം പുറത്തിറക്കിയ മാനദണ്ഡങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ളവ കൃത്യമായി പാലിക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും ഇതിനായി വരുന്ന അധിക ചെലവ് പൂര്‍ണമായും സ്‌കൂളുകള്‍ക്ക് വഹിക്കാനാവില്ലെന്നും സ്വകാര്യ മാനെജ്‌മെന്റുകള്‍ പറയുന്നതായി ‍ റിപ്പോര്‍ട്ട്.

9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് മടങ്ങിയെത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ സ്‌കൂളും പരിസരവും പൂര്‍ണമായും വൃത്തിയുള്ളതും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായിരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button