KeralaLatestThrissur

കൊടുങ്ങല്ലൂരിന്റെ സ്വന്തം ജൈവവളം മുസിരിസ് ഫെർട്ടിലൈസേഴ്സ് വിപണിയിലേക്ക്

“Manju”

ബിന്ദുലാൽ തൃശൂർ

കോട്ടപ്പുറം മാർക്കറ്റിൽ ആഴ്ചയിൽ രണ്ട് ദിവസത്തെ ചന്തകളിൽ നിന്നും ലഭിക്കുന്ന വാഴയില ഉൾപ്പെടെയുള്ള ജൈവമാലിന്യം ശേഖരിച്ചു വളമാക്കി മാറ്റുകയാണ് കൊടുങ്ങല്ലൂർ നഗരസഭ.

ശാസ്ത്രീയമായി നിർമ്മിച്ച കൊടുങ്ങല്ലൂരിന്റെ സ്വന്തം ജൈവവളം മുസിരിസ് ഫെർട്ടിലൈസേഴ്സ് എന്ന ബ്രാന്റിലാണ് നഗരസഭ പുറത്തിറക്കുന്നത്. ടി.കെ.എസ് പുരത്തുള്ള ബയോ കമ്പോസ്റ്റിംഗ് പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ജൈവ വളം അൻപത്, ഇരുപത്, പത്ത് കിലോഗ്രാം പാക്കുകളിലായാണ് വിപണിയിൽ എത്തുക.

പച്ചക്കറികൾ ഉൾപ്പെടെ എല്ലാ വിളകൾക്കും ഈ വളം ഉപയോഗിക്കുവാൻ കഴിയും. ഒരു കിലോ വളത്തിന് 14 രൂപയും മൊത്തമായെടുക്കുമ്പോൾ 12 രൂപ വിലയ്ക്കും നൽകും. കൃഷിഭവനുകൾ വഴി വാങ്ങുന്നവർക്ക് ഒൻപത് രൂപ സബ്‌സിഡി നൽകുന്നതിനാൽ കിലോയ്ക്ക് മൂന്ന് രൂപക്ക് ലഭിക്കും.

നഗരത്തിലെ മുഴുവൻ കോഴി മാലിന്യവും ശേഖരിച്ച് വളമാക്കാൻ മാറ്റുന്ന പദ്ധതിയും ഇതിന്റെ തുടർച്ചയായി നടത്തുമെന്നും അതിലൂടെ എല്ലുപൊടിയിൽ അടങ്ങിയിട്ടുള്ള മൂലകങ്ങൾ എം.ബി.എഫ് എന്ന നഗരസഭയുടെ വളത്തിൽ ഉറപ്പ് വരുത്തുമെന്നും പ്ലാന്റ് കോർഡിനേറ്റർ വി.എസ്. ശ്രീജിത്ത് പറഞ്ഞു.

Related Articles

Back to top button