IndiaKeralaLatest

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ സീറ്റുകള്‍ ഒഴിച്ചിടരുത്; സുപ്രീം കോടതി

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്‍.ഐ സീറ്റുകള്‍ ഒഴിച്ചിടരുതെന്ന്​ സുപ്രീംകോടതി. വിദ്യാര്‍ഥിക​ളെ ലഭിക്കാതെ വരു​മ്പോള്‍ സീറ്റുകള്‍ മറ്റു വിഭാഗങ്ങളിലേക്ക്​ മാറ്റുകയോ ഒഴിച്ചിടുകയോ ചെയ്യരുതെന്ന്​ കോടതി നിര്‍ദേശിച്ചു. ഇത്തരം സാഹചര്യത്തില്‍ മറ്റു സംസ്​ഥാനങ്ങളി​ല്‍നിന്നുള്ള എന്‍.ആര്‍.ഐ വിദ്യാര്‍ഥികള്‍ക്ക്​ പ്രവേശനം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു. ഒരുവര്‍ഷത്തേക്കാണ്​ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്​. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 15 ശതമാനം സീറ്റുകളാണ്​ എന്‍.ആര്‍.ഐ ക്വോട്ടയിലുള്ളത്​.

Related Articles

Back to top button