IndiaInternationalKeralaLatest

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ വയോധികയെ രക്ഷിച്ച്‌ മലയാളി നഴ്‌സ്

“Manju”

ശ്രീജ.എസ്

ലണ്ടന്‍: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കാനഡയിലെ ടൊറന്റോയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ പഞ്ചാബ് സ്വദേശിനിയായ 65കാരിക്ക് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായപ്പോള്‍ സമയോചിതമായ ഇടപെടലിലൂടെ വയോധികയുടെ ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സ്‌ കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്‍റു ജോസിന് അഭിനന്ദന പ്രവാഹം. ലണ്ടനില്‍ നഴ്‌സായ ഷിന്റു ജോസും ഭര്‍ത്താവ് ഷിന്റോയും അതെ വിമാനത്തിലെ യാത്രക്കാരായി ഉണ്ടായത് വയോധികയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായി.

നേരത്തെ ഹൃദയാഘാതം സംഭവിച്ചിട്ടുള്ള വയോധികയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനത്തിലുള്ളവര്‍ പരിഭ്രാന്തരായി. യാത്രക്കാരില്‍ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടെങ്കില്‍ മുമ്ബോട്ട് വരണമെന്ന് ക്യാബിന്‍ ക്രൂ അഭ്യര്‍ത്ഥിച്ചു. ഹൃദയാഘാത ലക്ഷണങ്ങളാണെന്ന തിരിച്ചറിഞ്ഞ ഷിന്റു ഒട്ടും വൈകാതെ മുന്നോട്ട് വരികയായിരുന്നു.

Related Articles

Back to top button