EntertainmentKerala

മിയ ജോർജ് വിവാഹിതയായി

“Manju”


രാജസേനൻ സംവിധാനം ചെയ്ത സ്മാൾ ഫാമിലിയിലൂടെ സിനിമയിലേക്ക് വന്ന താരമാണ് മിയ ജോർജ്.അതിന് മുൻപ് സീരിയയിലൂടെയും പ്രേക്ഷർക്ക് പരിചിതമായി.ചേട്ടായീസ് എന്ന ചിത്രമാണ് നായിക പദവി നൽകുന്നത്.തുടർന്ന് നിരവധി ചിത്രങ്ങൾ ചെയ്തു.ഇപ്പോഴിതാ വാർത്തയാകുന്നത് മിയ ജോർജിന്റെ വിവാഹമാണ്. ബിസിനസ്സുകാരനായ അശ്വിൻ ഫിലിപ്പ് ആണ് വരൻ.കോട്ടയം പാലാ സ്വദേശികളായ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ. ജൂണിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.മനസമ്മതം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു മിയയും അശ്വിനും തമ്മിലുള്ള വിവാഹം നടക്കുന്നത്. അശ്വിന്റെ സ്വദേശമായ എറണാകുളത്ത് വെച്ച് സെപ്റ്റംബര്‍ പന്ത്രണ്ടിന്് 2.30 നാണ് വിവാഹം നടന്നത്.

കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്.ഇരുവരും പള്ളിയിലേക്ക് മാസ്കും വെച്ചാണ് കയറി വന്നത്.ഓഫ് വൈറ്റ് നിറമുള്ള ഗൗണ്‍ ആയിരുന്നു മിയയുടെ വിവാഹ വസ്ത്രം. കൈയില്‍ ബൊക്കയുമായിട്ടാണ് മിയ എത്തിയത്. വിവാഹവസ്ത്രത്തിനൊപ്പം വളരെ ചുരുക്കം ആക്‌സസറീസ് മാത്രമേ ഉണ്ടായിരുന്നുള്ളു. സ്യൂട്ടായിരുന്നു അശ്വിന്റെ വേഷം.വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം.

ഇന്ന് വൈകുന്നേരം റിസപ്ഷനും സംഘടിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം മിയയുടെ വീട്ടില്‍ മധുരംവെപ്പ് ചടങ്ങും വിപുലമായി നടത്തിയിരുന്നു. ക്രിസ്ത്യന്‍ വിവാഹത്തിന്റെ തലേദിവസം ബന്ധുക്കളും മറ്റും വധു, വരന്മാര്‍ക്ക് മധുരം കൊടുക്കുന്ന ചടങ്ങാണിത്. ഈ ചടങ്ങിന് വേണ്ടി സാരി ഉടുത്തായിരുന്നു മിയ എത്തിയത്.അതുപോലെ തന്നെ കുടുംബാംഗങ്ങലും കൂട്ടുകാരികളും ചേര്‍ന്ന് മിയയ്ക്ക് സര്‍പ്രൈസ് ആയി ബ്രൈഡല്‍ പാര്‍ട്ടിയും മിയയ്ക്കായി ഒരുക്കിയിരുന്നു.ഇതിന്റെ ഫോട്ടോസെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.മിയ പാല അല്‍ഫോന്‍സ കോളജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളജില്‍ നിന്നു മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു.
https://www.facebook.com/SanthigiriNews/posts/1691404724356648

Related Articles

Back to top button