InternationalLatestSports

മെസ്സിയും കൂട്ടീഞ്ഞോയും അകത്ത്, സുവാരസ് പുറത്ത്, ബാഴ്സയുടെ സ്‌ക്വാഡ് ഇങ്ങനെ !

“Manju”

എഫ്സി ബാഴ്സലോണയുടെ ഇന്ന് നടക്കുന്ന സൗഹൃദമത്സരത്തിനുള്ള സ്‌ക്വാഡ് പുറത്തു വിട്ടു. ഇരുപത്തിയഞ്ചംഗ സ്‌ക്വാഡ് ആണ് ബാഴ്സലോണ പരിശീലകൻ റൊണാൾഡോ കൂമാൻ പുറത്തു വിട്ടത്. പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് കീഴിലുള്ള ആദ്യ മത്സരമാണ് ഇന്നത്തേത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, അന്റോയിൻ ഗ്രീസ്‌മാൻ, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവർ എല്ലാം തന്നെ ഇന്നത്തെ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. അതേ സമയം ആർതുറോ വിദാൽ, ലൂയിസ് സുവാരസ് എന്നിവർക്ക് കൂമാൻ ഇടം നൽകിയിട്ടില്ല. ഇതോടെ ഇരുവരും ബാഴ്‌സക്ക് പുറത്തേക്ക് തന്നെയാണ് എന്ന് വെളിവാകുകയായിരുന്നു. ഇതോടൊപ്പം തന്നെ അൻസു ഫാറ്റി, ടെർ സ്റ്റീഗൻ എന്നിവർക്കും സ്‌ക്വാഡിൽ സ്ഥാനമില്ല. ഇരുവർക്കും പരിക്ക് ആയതിനാലാണ് കൂമാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത്.

അതേ സമയം പുതിയ താരം പ്യാനിക്കിനും കൂമാൻ ഇടം നൽകിയിട്ടില്ല. താരം ഇന്നാണ് പരിശീലനം ആരംഭിച്ചത്. നിരവധി യുവതാരങ്ങൾക്ക് കൂമാൻ ഇടം നൽകിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് തോൽവിക്ക് ശേഷം ഇതാദ്യമായാണ് ബാഴ്സ കളത്തിലേക്കിറങ്ങുന്നത്. ജിംനാസ്റ്റിക്കിനെയാണ് ബാഴ്സ ഇന്നത്തെ സൗഹൃദമത്സരത്തിൽ നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30 നാണ് മത്സരം നടക്കുക. സൂപ്പർ താരം ലയണൽ മെസ്സി, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവരൊക്കെ തന്നെയും അണിനിരക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസം ഇരുപത്തിയേഴാം തിയ്യതിയാണ് ബാഴ്സ ലീഗിലെ ആദ്യ മത്സരം കളിക്കുക. വിയ്യറയലാണ് ബാഴ്സയുടെ എതിരാളികൾ. സൗഹൃദമത്സരമാണെങ്കിലും കൂമാന്റെ കീഴിലുള്ള ബാഴ്സയുടെ ആദ്യ പ്രകടനം നോക്കിക്കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Related Articles

Back to top button