KeralaLatestThiruvananthapuram

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവ ഡോക്ടര്‍ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍
മംഗളൂറു: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. ശ്രീനിവാസ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച്‌ സെന്ററിലെ പി ജി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഡോ. സാക്ഷിത് ഷെട്ടി(27) ആണ് മരിച്ചത്. കുന്താപുരം ഹര്‍ഡള്ളി സ്വദേശിയാണ്. ഈയിടെ മംഗളൂറു ശ്രീനിവാസില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഉന്നത പഠനത്തിന് ചേര്‍ന്ന ഷെട്ടി കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി ചെയ്തിരുന്നില്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച്‌ ബന്ധപ്പെട്ട വാര്‍ഡില്‍ സുഖംപ്രാപിച്ച്‌ വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. രക്ഷിതാക്കള്‍ ചിക്കമംഗളൂറു മുഡിഗെരെയിലാണ് താമസം. സംസ്കാരം അവിടെ നടത്തും.

Related Articles

Back to top button