KeralaLatest

ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി പുത്രനും പങ്കുണ്ടെന്ന് ആരാേപണം

“Manju”

ശ്രീജ.എസ്

കോഴിക്കോട്: ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലു കോടി രൂപയുടെ കമ്മീഷന്‍ പറ്റിയവരില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മന്ത്രിയുടെ മകനും പങ്കുള്ളതായി സൂചന. കേന്ദ്ര അന്വേഷണ ഏജന്‍സിക്കാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷും മന്ത്രിയുടെ മകനും തമ്മിലുള്ള അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരിക്കുന്നത്.

തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ മുറിയില്‍ വെച്ചുള്ളതാണ് അന്വേഷണ സംഘത്തിന് ലഭിച്ച ചിത്രങ്ങള്‍. ഇക്കാര്യത്തെ കുറിച്ച്‌ പരിശോധിക്കുകയാണ് അന്വേഷണ ഏജന്‍സി. ഇതിനു ശേഷം തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് മന്ത്രി പുത്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. ലൈഫ് മിഷന്‍ ഇടപാടില്‍ യുണിടാക്കിന്റെയും,റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് മന്ത്രിയുടെ മകനാണെന്ന് അന്വേഷണ സംഘം കരുതുന്നു.

Related Articles

Back to top button