IndiaKeralaLatest

മുസ്ലീമിന് രണ്ടാം വിവാഹം നിയമപരമായിരിക്കാം; പക്ഷ ഇത് ആദ്യ ഭാര്യക്കെതിരെയുള്ള ക്രൂരതയെന്ന് കര്‍ണാടക ഹൈക്കോടതി

“Manju”

സിന്ധുമോള്‍ ആര്‍

ബംഗളൂരു: മുസ്ലീങ്ങള്‍ക്ക് രണ്ടാം വിവാഹം നിയമപരമാണെങ്കിലും ആദ്യ ഭാര്യയോടുള്ള ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി. യൂസഫ് പട്ടേല്‍ പട്ടീല്‍ എന്നയാളുടെ ഹര്‍ജി പരിഗണിക്കവെ കലബുറഗി ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ആദ്യ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ വിവാഹം റദ്ദാക്കിയ കീഴ്‌ക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, പി കൃഷ്ണഭട്ട് എന്നിവരാണ് കേസില്‍ വിധി പറഞ്ഞത്.
2014ലാണ് വിജയപുര സ്വദേശിയായ യൂസഫ് പട്ടേല്‍ ശരിയാ നിയമമനുസരിച്ച്‌ രാജംന്‍ബിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍, ഏറെകാലംക്കഴിയും മുമ്പേ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. തുടര്‍ന്നാണ് താനുമായുള്ള വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജംന്‍ബി കീഴ്‌ക്കോടതിയില്‍ പരാതി ഫയല്‍ ചെയ്തത്. ശരിയാ നിയമപ്രകാരം രണ്ടാം വിവാഹം ആകാമെന്നും ഇയാള്‍ കോടതിയില്‍ അറിയിച്ചു. ബഹുഭാര്യത്വത്തില്‍ എന്നാല്‍ ആദ്യ വിവാഹം നിലനിര്‍ത്താന്‍ അനുവദിക്കാമെന്ന വാദം ഹൈക്കോടതി തള്ളി.

Related Articles

Back to top button