KeralaLatestThiruvananthapuram

ഭാര്യയുടെ വേര്‍പാട് താങ്ങാനായില്ല…. എന്നെന്നും ഭാര്യയെ കാണാനായി 74കാരന്‍ ചെയ്തത് ..

“Manju”

സിന്ധുമോള്‍ ആര്‍
അപ്രതീക്ഷിതമായുള്ള ഭാര്യയുടെ വേര്‍പാട് താങ്ങാനായില്ല…. എന്നെന്നും ഭാര്യയെ കാണാനായി 74 കാരന്‍ ചെയ്തത് ആരെയും അമ്പരിപ്പിക്കും. ഭാര്യയുടെ വേര്‍പാട് സേതുരാമന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഭാര്യയെ എന്നും തൊട്ടടുത്ത് കാണാന്‍ ആഗ്രഹിക്കുന്ന ഇദ്ദേഹം വീട്ടിലെ സ്വീകരണ മുറിയില്‍ അവരുടെ പൂര്‍ണ്ണകായ പ്രതിമയുണ്ടാക്കി.
പച്ച സാരി ചുറ്റി ഭാര്യ പിച്ചൈമണി കസേരയില്‍ ഇരിക്കുന്ന നിലയിലാണ് പ്രതിമ. തമിഴ്നാട്ടിലെ മധുരയില്‍ ബിസിനസുകാരനാണ് സേതുരാമന്‍. കഴിഞ്ഞ മാസം പത്താം തിയതി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 67കാരിയായ പിച്ചൈമണിയുടെ മരണം. ‘എനിക്ക് ഭാര്യയെ അടുത്തിടെ നഷ്ടമായി. എന്നാല്‍ ഈ പ്രതിമയിലേക്ക് നോക്കുമ്പോള്‍ അവള്‍ ഇപ്പോഴും അടുത്തുള്ളതായി അനുഭവിക്കാനാകും, സേതുരാമന്‍ പറയുന്നു. വില്ലുപുരത്തു നിന്നുള്ള ശില്പി പ്രസന്ന 25 ദിവസം കൊണ്ടാണ് പ്രതിമ പൂര്‍ത്തിയാക്കിയത്. ഫൈബറും റബ്ബറും പ്രത്യേക നിറങ്ങളും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 48 വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ഒരു ദിവസം പോലും ഭാര്യയുടെ അടുത്തു നിന്നും മാറിനിന്നിട്ടില്ലെന്നും സേതുരാമന്‍ .

Related Articles

Back to top button