KeralaLatestThiruvananthapuram

കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള ബാഗ്’ തിരിച്ചേല്‍പ്പിച്ചു; ഇന്ത്യക്കാരനെ ആദരിച്ച്‌ ദുബായ് പൊലീസ്

“Manju”

സിന്ധുമോള്‍ ആര്‍
ദുബായ്: കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരികെയേല്‍പ്പിച്ച ഇന്ത്യക്കാരനെ ആദരിച്ച്‌ യുഎഇ പൊലീസ്. ദുബായില്‍ താമസിക്കുന്ന റിതേഷ് ജെയിംസ് ഗുപ്തയാണ് യുഎഇ പൊലീസിന്റെ ആദരവിന് അര്‍ഹനായത്. പത്ത് ലക്ഷത്തിലധികം രൂപയും 40 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും അടങ്ങിയ ബാഗാണ് ഇദ്ദേഹത്തിന് കളഞ്ഞ് കിട്ടിയത്. ഇത് റിതേഷ് ജെയിംസ് ഗുപ്ത പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. ബാഗിന്റെ ഉടമയെ കുറിച്ച്‌ ഇതുവരെ സൂചന ലഭിച്ചിട്ടില്ല.
പണമായി 14,000 അമേരിക്കന്‍ ഡോള(10,28,671രൂപ)റും 54,452 അമേരിക്കന്‍ ഡോളര്‍(40,00,942 രൂപ)മൂല്യമുള്ള സ്വര്‍ണവുമാണ് ബാഗിലുണ്ടായിരുന്നത്. റിതേഷിന്റെ ആത്മാര്‍ഥതയെ പ്രശംസിച്ച ദുബാായ് പൊലീസ് ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ റിതേഷിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച്‌ പ്രശംസാപത്രം നല്‍കിയതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സമൂഹവും പൊലീസും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ റിതേഷിന് പ്രശംസാപത്രം സമ്മാനിച്ച ശേഷം അല്‍ ഖുസൈസ് പൊലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അബ്ദുള്ള സാലിം അല്‍ അദിദി ഊന്നിപ്പറഞ്ഞു. അഭിമാനവും സന്തോഷവും തോന്നിയ സന്ദര്‍ഭമാണെന്ന് പൊലീസ് നല്‍കിയ ആദരവിന് നന്ദിയറിയിച്ച്‌ റിതേഷ് പറഞ്ഞു.

Related Articles

Back to top button