KeralaLatest

സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴി സിബിഐ 17 ന് രേഖപെടുത്തും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴി 17 നു സിബിഐ രേഖപ്പെടുത്തും. ഹാജരാകാന്‍ നോട്ടിസ് നല്‍കി. കഴിഞ്ഞയാഴ്ച മൊഴി രേഖപ്പെടുത്താ‍ന്‍ എത്തണമെന്നു സിബിഐ ആവശ്യപ്പെട്ടെങ്കിലും ക്വാറന്റീനിലാണെന്നും സാവകാശം നല്‍കണമെന്നുമായിരുന്നു സ്റ്റീഫന്‍ ദേവസ്സിയുടെ മറുപടി.

അപകടത്തിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലഭാസ്കറിനെ കാണാന്‍ സ്റ്റീഫന്‍ എത്തിയിരുന്നതായി ബാലഭാസ്കറിന്റെ മാതാപിതാക്കള്‍ സിബിഐക്കു മൊഴി നല്‍കിയിരുന്നു. ഇരുവരും ചേര്‍ന്നു സംഗീത പരിപാടികള്‍ അവതരിപ്പിച്ചതായും മാതാപിതാക്കള്‍ സിബിഐയെ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് ഉദ്ദേശിക്കുന്ന 4 പേരും ഈ മാസം 16 നു സമ്മതം അറിയിക്കണമെന്നു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേ‌ട്ട് കോടതി നിര്‍ദേശിച്ചു.

Related Articles

Back to top button