KeralaLatest

കേരളത്തില്‍ നീറ്റ് പരീക്ഷ എഴുതിയത് 80 ശതമാനം കുട്ടികള്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : ‘നീറ്റ്’ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എണ്ണം പതിവിലും കുറഞ്ഞു. വിവിധ ജില്ലകളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ആകെ 75-80 % പേരാണു പരീക്ഷയെഴുതിയത്. രാജ്യത്താകെ 85-90 % പേര്‍ പരീക്ഷയെഴുതിയെന്നു വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. പരീക്ഷ താരതമ്യേന എളുപ്പമായിരുന്നുവെന്ന് പല കേന്ദ്രങ്ങളിലും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരീക്ഷാനടത്തിപ്പ്. ശരീര താപനില കൂടിയവര്‍ക്കും ചുമയും തുമ്മലുമുള്ളവര്‍ക്കും പ്രത്യേകം മുറി ക്രമീകരിച്ചിരുന്നെങ്കിലും ചില ജില്ലകളില്‍ ഇതുപയോഗിക്കേണ്ടി വന്നില്ല.

കൊറോണ ഭീതിയും യാത്രാപ്രശ്നങ്ങളുമാണു കേരളത്തില്‍ വിദ്യാര്‍ഥികള്‍ കുറയാന്‍ കാരണമെന്നാണു വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയില്‍ മാത്രം 3600ലേറെ കുട്ടികള്‍ കുറഞ്ഞു. 16,400 കുട്ടികള്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 12,757 പേര്‍ മാത്രമാണു പരീക്ഷയ്ക്കെത്തിയത്. കേരളത്തിലാകെ 1.15 ലക്ഷം പേരാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്.

Related Articles

Back to top button