KeralaLatest

റംസിയുടെ ആത്മഹത്യ: യുവാവി​െന്‍റ ബന്ധുക്കളെ കണ്ടെത്താന്‍ അന്വേഷണം

“Manju”

കൊട്ടിയം: വിവാഹത്തില്‍നിന്ന് വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിയായ റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡിലായ കൊല്ലൂര്‍വിള പള്ളിമുക്ക് ഇക്ബാല്‍നഗര്‍ സ്വദേശി ഹാരീഷി​െന്‍റ മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ളവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം ഇവര്‍ ആദിച്ചനല്ലൂരിലുള്ള ബന്ധുവീട്ടില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണസംഘം അവിടെയെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല ഇവര്‍ ഒളിവില്‍ പോയതാകാമെന്നാണ് പൊലീസ് കരുതുന്നത്.

ഇവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയേക്കാമെന്ന നിഗമനത്തിെന്‍റ അടിസ്ഥാനത്തില്‍ കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചാല്‍ കോടതിയെ ധരിപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നല്‍കേണ്ട റിപ്പോര്‍ട്ടിനെക്കുറിച്ചും അന്വേഷണ സംഘം തീരുമാനം എടുത്തിട്ടുണ്ട്.ഇവരുടെ ബന്ധുവായ സീരിയല്‍ നടിയെ ആദ്യം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇക്കഴിഞ്ഞ മൂന്നിനാണ് കൊട്ടിയത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയത്.

Related Articles

Back to top button