India

എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ കുറവുവരുത്തി

“Manju”

ശ്രീജ . എസ്

സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ എസ്ബിഐ കുറവുവരുത്തി. ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 20 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതിനുമുമ്പ് 27നാണ് എസ്ബിഐ നിക്ഷേപ പലിശ കുറച്ചത്.

പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 10 മുതല്‍ പ്രാബല്യത്തിലായി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള എസ്ബിഐ-വി കെയര്‍ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്ന കാലാവധി ഡിസംബര്‍ 31വരെ നീട്ടിയിട്ടുണ്ട്. പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ അധികമായി 0.30ശതമാനം പലിശ നല്‍കുന്നതാണ് വി കെയര്‍.

Related Articles

Back to top button