IndiaKeralaLatestThiruvananthapuram

പ്രണയിച്ച പുരുഷന്‍ പിന്‍മാറിയതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്ഹത്യ ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍
കായംകുളം: കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത റംസി മലയാളികളുടെ മനസില്‍ ഒരു നോവായി നില്‍ക്കുകയാണ്. അതിന് പിന്നാലെ സമാനമായ സാഹചര്യത്തില്‍ മറ്റൊരു പെണ്‍കുട്ടി കൂടി ആത്മഹത്യ ചെയ്തിരിക്കുകയാണ് ഇപ്പോള്‍. പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബി.എസ്‌.സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) ആണ് ജീവനൊടുക്കിയത്. ഏഴു വര്‍ഷത്തോളം പ്രണയിച്ചയാള്‍ സ്ത്രീധനത്തുക കുറഞ്ഞെന്നു പറഞ്ഞ് ഒഴിവാക്കിയതാണ് അര്‍ച്ചന ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.അര്‍ച്ചന സ്കൂളില്‍ പഠിക്കുന്ന സമയം തൊട്ട് ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു.
അര്‍ച്ചന പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഇയാള്‍ വിവാഹ ആലോചനയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. മകളെ പഠിപ്പിക്കണമെന്നും, വിവാഹം ഇപ്പോള്‍ നടക്കില്ലെന്നും പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ തിരിച്ചയച്ചു. ഇരുവരും പ്രണയം തുടര്‍ന്നു.എന്നാല്‍ യുവാവ് വിദേശത്ത് പോയി സാമ്പത്തികമായി ഉയര്‍ച്ച വന്നതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് അര്‍ച്ചന പറഞ്ഞപ്പോള്‍ സ്ത്രീധനം എത്ര തരുമെന്നായിരുന്നു ഇയാളുടെ ചോദ്യം. 30 പവന്‍ നല്‍കാമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചെങ്കിലും, തന്റെ സഹോദരിക്ക് 101 പവന്‍ സ്വര്‍ണവും കാറും കൊടുത്താണു വിവാഹം കഴിപ്പിച്ചത് അത്ര തനിക്കും വേണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.
അത്രയും കൊടുക്കാന്‍ കൂലിപ്പണിക്കാരനായ പെണ്‍കുട്ടിയുടെ പിതാവിന് സാധിച്ചില്ല. ഇയാള്‍ മറ്റൊരു വിവാഹത്തിനായി ഒരുങ്ങി. മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ച്‌ ഉറപ്പിച്ച ദിവസമാണ് അര്‍ച്ചന ആത്മഹത്യ ചെയ്തത്. കാമുകന് താന്‍ മരിക്കാന്‍ പോകുകയാണെന്ന വാട്സാപ്പ് സന്ദേശമയച്ചു. സന്ദേശം യുവാവ് കണ്ടെന്ന് മനസിലായപ്പോള്‍ അത് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് ഒതളങ്ങ കഴിക്കുകയായിരുന്നു. അര്‍ച്ചനയുടെ മെസേജ് കണ്ട യുവാവ് തന്റെ സുഹൃത്തിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയപ്പോള്‍ അവശനിലയിലായ പെണ്‍കുട്ടിയെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button