KeralaLatestThiruvananthapuram

പ്ലസ് വണ്‍ അഡ്മിഷന്‍: മുന്നാക്ക സംവരണത്തിനായി അനുവദിച്ച സീറ്റുകളില്‍ പകുതിയിലേറെ സീറ്റുകളിലേക്ക് അപേക്ഷകരില്ല

“Manju”

സിന്ധുമോള്‍ ആര്‍

പ്ലസ് വണ്‍ പ്രവേശനത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ മുന്നാക്ക സംവരണ സീറ്റില്‍ പകുതിയിലധികം ഒഴിഞ്ഞു കിടക്കുന്നു. 11,677 മുന്നാക്ക സംവരണ സീറ്റിലേക്ക് ആകെ ലഭിച്ചത് 7,744 അപേക്ഷ മാത്രം. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സീറ്റില്ലാതിരിക്കുമ്പോഴാണ് മുന്നാക്ക സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. 10 ശതമാനം സീറ്റുകളാണ് മുന്നാക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. അതായത് 11,677 സീറ്റുകള്‍. ഇന്നലെ പ്ലസ് വണിന്റെ ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഇതില്‍ 7744 സീറ്റുകളിലേക്ക് മാത്രമേ അപേക്ഷകരുള്ളൂ. 8967 സീറ്റുകളിലേക്ക് അപേക്ഷകരില്ല. അതായത് പകുതിയലധികം പിന്നാക്ക സീറ്റുകളും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമായ മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം മുന്നാക്ക സംവരണ സീറ്റുള്ളത്-2712 സീറ്റുകള്‍. ഇതില്‍ വെറും 377 സീറ്റുകളിലെ അപേക്ഷകരുള്ളൂ. 2335 മുന്നാക്ക സംവരണ സീറ്റുകള്‍ മലപ്പുറത്ത് ബാക്കിയാണ്. കണ്ണൂരില്‍ 1321ഉം കോഴിക്കോട് 765ഉം കാസര്‍കോട് 721ഉം മുന്നാക്ക സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തില്‍ ഇതല്ല അവസ്ഥ. ഈഴവ, തിയ്യ സംവരണ സീറ്റില്‍ 64 സീറ്റുകള്‍ മാത്രമേ ഇനി അപേക്ഷിക്കാനുള്ളൂ. മുസ്‍ലിം വിഭാഗത്തില്‍ 152 സീറ്റുകളും പിന്നാക്ക ഹിന്ദു വിഭാഗത്തില്‍ 158 സീറ്റുകളും മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്.

Related Articles

Back to top button