KeralaLatestMalappuram

ദർശനയുടെ ഒന്നാം റാങ്കിന് പുറത്തൂർ ജിഎച്ച്എസ് ആദരം

“Manju”

പുറത്തൂർ : കേരള സർവകലാശാലയുടെ ബിഎ മലയാളം ആൻറ് മാസ് കമ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ പുറത്തൂർ അത്താണിപ്പടിയിലെ കെ.കെ ദർശനയ്ക്ക് പുറത്തൂർ ജിഎച്ച്എസ്എസിന്റെ ആദരം .മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ ദർശനയ്ക്ക് ഉപഹാരം നൽകി .ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അനിത കിഷോർ അധ്യക്ഷത വഹിച്ചു .തുമ്പ സെൻറ് സേവ്യേഴ്സ് കോളജിലെ വിദ്യാർഥിനിയുമായ ദർശന അത്താണിപ്പടി കുണ്ടംകണ്ടത്തിൽ ഡ്രൈവർ ജയചന്ദ്രന്റെയും ആശാ വർക്കർ പ്രസീജയുടെയും മകളാണ് .

പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എൻ.പി റഹ്‌മത്ത് സൗദ മുഖ്യപ്രഭാഷണം നടത്തി ,കെ.വി. സുധാകരൻ ,സി. ഒ ബാബുരാജ് ,കെ.ഉമ്മർ, അനിത കണ്ണത്ത് , ,മജീദ് അനന്താവിൽ ,മജീദ് ഇല്ലിക്കൽ ,എം.വി സലാം ,കെ .കെ അബ്ദുൾ ഗഫൂർ ,ടി.പി.അബ്ദുൽ കരീം ,ജി .രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .

Related Articles

Back to top button