IndiaKeralaLatestThiruvananthapuram

ചെെനയുടെ കൊവിഡ് വാക്സിന്‍ നവംബ‌റിലെത്തും

“Manju”

ശ്രീജ.എസ്

ചെെനയുടെ കൊവിഡ് വാക്സിന്‍ നവംബറില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി നവംബര്‍ ആദ്യംതന്നെ ഉപയോഗിക്കാന്‍ തയ്യാറാകുമെന്നും ചെെനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍(സി ഡി സി) ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചെെനയുടെ നാല് കൊവിഡ് വാക്സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാനഘട്ടത്തിലാണ്. ജൂലായില്‍ ഇവയില്‍ മൂന്നെണ്ണം ആവശ്യമായവര്‍ക്ക് ഇതിനകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നാംഘട്ട പരീക്ഷണങ്ങള്‍ സുഗമമായി നടക്കുകയാണെന്നും നവംബര്‍ ആല്ലെങ്കില്‍ ഡിസംബറില്‍ വാക്സിനുകള്‍ പൊതുജനങ്ങള്‍ക്കായി തയ്യാറാകുമെന്നും സി ഡി സി ചീഫ് ബയോ സേഫ്റ്റി വിദഗ്ദ്ധ ഗുയിസെന്‍ വു പറഞ്ഞു.

Related Articles

Back to top button