Kerala

സീരിയല്‍ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

“Manju”

ശ്രീജ.എസ്

കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യചെയ്ത കേസില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. റംസിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ ലക്ഷ്മി കൂട്ടുനിന്നെന്നാണ് പ്രധാന ആരോപണം. ലക്ഷ്മിയെയും കേസില്‍ അറസ്റ്റിലായ ഹാരിസിന്റെ വീട്ടുകാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് റംസിയുടെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ലക്ഷ്മി ദിവസങ്ങളായി ജില്ലയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് നേരത്തേ പിടിച്ചെടുത്തിരുന്നു.

Related Articles

Back to top button