InternationalKeralaLatestThiruvananthapuram

ഇന്ന് ലോക ഓസോണ്‍ ദിനം.

“Manju”

ഇന്ന് ലോക ഓസോണ്‍ ദിനം. 1988 സെപ്തംബര്‍ 16 നാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി സെപ്തംബര്‍ 16 ഓസോണ്‍ പാളി ദിനമായി പ്രഖ്യാപിച്ചത്. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയുടെ നിലനില്പിന് തന്നെ കാരണമാകുന്ന രാസവസ്തുക്കളുടെ നിര്‍മ്മാണം ഉപയോഗം എന്നിവ കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. 1994 മുതലാണ് ലോക ഓസോണ്‍ദിനം ആചരിച്ചുവരുന്നത്.

ഭൂമിയ്ക്ക് മുകളിലുള്ള അന്തരീക്ഷപാളിയെ നമുക്കറിയെ പലമേഖലകളായി ശാസ്ത്രജ്ഞര്‍ തിരിച്ചിട്ടുണ്ട്. അത് അന്തരീക്ഷത്തിലെ വാതകങ്ങളുടെ അടിസ്ഥാനത്തിലാണ്. സൂര്യന്‍ എന്ന പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവിന്റെ താപം സഹിക്കുവാനുള്ള ശേഷം നമ്മുടെ കൊച്ചുഭൂമിയ്ക്കില്ല തന്നെ. അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്ഫിയറില്‍ സൂര്യന്റെ ശക്തമായ ചൂട് ഏൽക്കുമ്പോൾ അവിടെയുള്ള ഓക്സിജൻ തന്മാത്രകൾ വിഭജിച്ച് ഓക്സിജൻ ആറ്റങ്ങളാകും. സ്ഥിരത കുറഞ്ഞ ഈ ഓക്സിജൻ ആറ്റങ്ങൾ തൊട്ടടുത്ത ഓക്സിജൻ തന്മാത്രകളുമായി ചേർന്ന് ഓസോൺ ആയി മാറുന്നു. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ പതിക്കുമ്പോൾ ഈ ഓസോൺ വീണ്ടും വിഘടിക്കും. ഒരു ചക്രംപോലെ തുടരുന്ന ഈ പ്രവർത്തനമാണ് അൾട്രാവയലറ്റ് ഭീകരന്മാരിൽനിന്നു ഭൂമിയെ രക്ഷിക്കുന്നത്. ഒരു തണുത്തപുതപ്പുപോലെ ഇത് ഭൂമിയെ പൊതിഞ്ഞ് ശക്തമായ സൂര്യതാപത്തില്‍ നിന്നും സംരക്ഷിക്കുന്നു. ഈ ഓസോണ്‍ പാളിയുടെ നിലനില്പാണ് യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ ജീവന്റെ നില്പിനാധാരം. രാസവസ്തുക്കളുടെ നിര്‍മ്മാണമൂലം പുറന്തപ്പെള്ളപ്പെടുന്ന വിഷവാതകങ്ങള്‍ അന്തരീക്ഷപാളിയെ നശിപ്പിക്കുന്നത് തടയുവാനുള്ള ബോധവത്ക്കരണമാണ് ലോകോ ഓസോണ്‍ ദിനം നല്‍കുന്ന സന്ദേശം.

ഫ്രഞ്ചുകാരായ ഭൗതികശാസ്ത്രജ്ഞർ ചാൾസ് ഫാബ്രിയും ഹെൻറി ബിഷണുമാണ് 1913ൽ ഓസോൺപാളി കണ്ടെത്തിയത്. ബ്രിട്ടിഷ് ഗവേഷകനായ ജി.എം.ബി.ഡോബ്സൺ പിൽക്കാലത്ത് ഓസോൺപാളിയുടെ ഘടനയും സ്വഭാവങ്ങളും വിശദീകരിച്ചു.ഓസോൺപാളിയുടെ കനം അളക്കാനുള്ള രീതികൾ കണ്ടെത്തിയതും അതിനായി ലോകത്തിന്റെ പല കോണുകളിൽ നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചതും ഡോബ്സൺ ആണ്. 1839 ല്‍ സ്വിറ്റ്സർലൻഡിലെ ബേസൽ സർവസർവകലാശാലയിലെ ഗവേഷകനായിരുന്ന ക്രിസ്റ്റ്യൻ ഫ്രഡറിക്ക് ഷോൺബെയ്ൻ ആണ് ഓസോൺ എന്നൊരു വാതകമുണ്ടെന്ന് ആദ്യം കണ്ടെത്തിയത്. കോണ്‍ട്രിയോളില്‍ വെച്ച് ഒപ്പവെച്ച ഈ ഉടമ്പടിയ്ക്ക് മോണ്‍ട്രിയോള്‍ പ്രോട്ടോകോള്‍ എന്നുവിളിക്കുന്നു.

വിജയകുമാര്‍

Related Articles

Back to top button