KeralaLatest

സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ ‍ പ്ര​വേ​ശ​ന​ത്തി​ന് സംവരണം

“Manju”

ശ്രീജ.എസ്

ചെന്നൈ : സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനത്തിന് പ്രത്യേക സംവരണം അനുവദിച്ച്‌ തമിഴ്‌നാട്. ഇതു സംബന്ധിക്കുന്ന ബില്‍ തമിഴ്‌നാട് നിയമസഭ ഐകണ്‌ഠ്യേന പാസാക്കി. സര്‍ക്കാര്‍ ക്വാട്ടയിലുള്ള സീറ്റിന്റെ 7.5 ശതമാനമാണ് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെക്കുക. ജൂ​ലൈ​യി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ഇ​തി​ന്​ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

ചൊ​വ്വാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി അ​വ​ത​രി​പ്പി​ച്ച ബി​ല്‍ ഐ​ക​ക​ണ്​​ഠ്യേ​ന​യാ​ണ്​ നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്. ആ​റാം ക്ലാ​സ്​ മു​ത​ല്‍ പ്ല​സ്​ ടു ​വ​രെ സ​ര്‍​ക്കാ​ര്‍ സ്​​കൂ​ളി​ല്‍ പ​ഠി​ച്ച​വ​ര്‍​ക്ക്​ മാ​ത്ര​മാ​ണ് സം​വ​ര​ണ ആ​നു​കൂ​ല്യം. ന​ട​പ്പു​വ​ര്‍​ഷം മു​ത​ല്‍ എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ഹോ​മി​യോ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. നീറ്റ് യോഗ്യത നേടിയവരെയാണ് സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുക. 300 ല്‍ കൂടുതല്‍ സീറ്റുകളിലേക്കാവും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുക.

Related Articles

Back to top button